< Back
Kerala
A 54-year-old man died of H1N1 in Thrissur, latest news malayalam, തൃശൂരിൽ എച്ച് 1 എൻ 1 ബാധിച്ച് 54കാരൻ മരിച്ചു
Kerala

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ച് 54കാരൻ മരിച്ചു

Web Desk
|
8 Sept 2024 1:06 PM IST

മരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി അനിൽ

തൃശൂർ: തൃശൂരിൽ വൈറൽ പനിയായ എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ആഗസ്റ്റ് 23നാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു മരണം.

Related Tags :
Similar Posts