< Back
Kerala
വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി
Kerala

വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി

Web Desk
|
16 July 2023 1:41 PM IST

അയിരൂരിൽ കളത്തറ സ്വദേശി ലീനാ മണിയാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാരാണ് വെട്ടിക്കൊലപ്പെടുത്തി. അയിരൂർ കളത്തറ സ്വദേശി ലീനാ മണിയാണ് കൊല്ലപ്പെട്ടത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് കൊലപാതകത്തിനു പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. രാവിലെ 10 മണിയോട് കൂടിയാണ് സംഭവം നടന്നത്.

ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരണപ്പട്ടു. ശേഷം ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. 40 ​ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഓർഡർ നൽകി. ഈ വെെരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പരിസരവാസികൾ പറയുന്നത്.

Similar Posts