< Back
Kerala

Kerala
ജന്മദിനാഘോഷത്തിന് വ്യാജ വാറ്റുണ്ടാക്കിയ 62കാരന്‍ അറസ്റ്റില്‍
|10 March 2024 7:24 PM IST
കോട്ടയം: ജന്മദിനാഘോഷത്തിന് വ്യാജവാറ്റുണ്ടാക്കി അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കോട്ടയം വിജയപുരം സ്വദേശി ജോസഫ് പത്രോസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളെ സഹായിച്ച അയല്‍വാസിയായ മനു മനോജും അറസ്റ്റിലായി.
പ്രതികളില്‍ നിന്ന് ഒരു ലിറ്റര്‍ ചാരായവും നാല്‍പത് ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ സ്‌പെന്റ് വാഷും പിടിച്ചെടുത്തു. വീടിന്റെ അടുക്കളയില്‍ കുക്കറില്‍ ചാരായം നിര്‍മ്മിച്ച് കുപ്പിയില്‍ ശേഖരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.