< Back
Kerala

Kerala
വീട്ടിൽ വളർത്തുന്ന പോത്തിന്റെ ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം
|22 April 2024 7:20 PM IST
പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ആക്രമിച്ചത്. കോഴിക്കോട് മാവൂരാണ് സംഭവം
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ വീട്ടിൽ വളർത്തുന്ന പോത്തിന്റെ ആക്രമണത്തിൽ 65കാരൻ മരിച്ചു. മാവൂർ പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്. കർഷകനായ ഹസൈനാർ വളർത്തുന്ന പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഹസൈനാറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.