< Back
Kerala
തൃശൂരിൽ കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞുവീണു മരിച്ചു
Kerala

തൃശൂരിൽ കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞുവീണു മരിച്ചു

Web Desk
|
2 May 2024 11:43 AM IST

തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

തൃശൂർ: തൃശൂരിൽ കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി നൃത്തത്തിനിടെയാണ് സതി കുഴഞ്ഞു വീണത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts