< Back
Kerala

Kerala
കടയിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച കേസ്: 77കാരൻ അറസ്റ്റിൽ
|14 Nov 2023 7:05 PM IST
കനാൽ പാലം സ്വദേശി പൗലോസാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്
കൊച്ചി: കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ 77 വയസുകാരൻ അറസ്റ്റിൽ. കുറുപ്പംപടി വേങ്ങൂർ കനാൽ പാലം സ്വദേശി പൗലോസാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. താൻ നടത്തിവരുന്ന പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് പൗലോസ് ഉപദ്രവിച്ചത്.
പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റിയ പ്രതി ഇവരെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പിന്നീട് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.