< Back
Kerala

Kerala
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഏഴാം ക്ലാസുകാരൻ മരിച്ചു
|8 July 2022 6:28 PM IST
അമ്മയുടെ കൂടെ നടന്ന പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് റെയിൽപാളത്തിന് സമീപം നിൽക്കുകയായിരുന്നു
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഏഴാം ക്ലാസുകാരൻ മരിച്ചു. ഒഞ്ചിയം സ്വദേശി അനന്തു (13)വാണ് മരിച്ചത്. അമ്മയുടെ കൂടെ നടന്ന പോകുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് റെയിൽപാളത്തിന് സമീപം നിൽക്കുകയായിരുന്നു.
മാധ്യമം ഓൺലൈനിൽ സബ് എഡിറ്ററായ അനൂപ് അനന്തന്റെ മകനാണ്. അമ്മ ധന്യ പീസ് സ്‌കൂൾ കൊയിലാണ്ടിയിലെ അധ്യാപികയാണ്. കൊയിലാണ്ടിക്ക് സമീപം പന്തലായനിയിലാണ് അനന്തുവിന്റെ കുടുംബം താമസിക്കുന്നത്.