< Back
Kerala

Kerala
തിരുവനന്തപുരത്ത് സ്കൂളിൽ ഏഴാം ക്ലാസുകാരിക്ക് പാമ്പു കടിയേറ്റു
|20 Dec 2024 10:24 PM IST
ചെങ്കൽ ജയ നിവാസിൽ നേഘ (12)യെയാണ് പാമ്പ് കടിച്ചത്
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു. ചെങ്കൽ ജയ നിവാസിൽ നേഘ (12)യെയാണ് പാമ്പ് കടിച്ചത്. ക്ലാസിനുള്ളിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുമ്പോഴായിരുന്നു കാലിൽ കടിയേറ്റത്. സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
നേഘയെ ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പച്ചു. നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.