< Back
Kerala
കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ചു; 9 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി
Kerala

കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ചു; 9 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി

Web Desk
|
12 Aug 2025 5:13 PM IST

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്

മലപ്പുറം: കൊണ്ടോട്ടോയില്‍ 9 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡീപ്പിച്ചെന്നാണ് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം പുറത്തറിഞ്ഞതിന് ശേഷം മുന്‍കൗണ്‍സിലര്‍ വീട്ടില്‍ എത്തി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്നും കുടുംബം ആരോപിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കട ഉടമ പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.

പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്നും ആദ്യ ഘടത്തില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും കുടുംബം വെളിപ്പെടുത്തി. പിന്നീട് മന്ത്രി മുഹമ്മദ് റിയാസിനെ വിവരമറിയിച്ച ശേഷം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തതെന്നും കുടുംബം വെളിപ്പെടുത്തി.

Related Tags :
Similar Posts