< Back
Kerala
മലപ്പുറം ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Kerala

മലപ്പുറം ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Web Desk
|
30 Dec 2022 10:44 PM IST

പൂക്കരത്തറ സ്വദേശി അബ്ദുൽ കരീമാണ് മരിച്ചത്

മലപ്പുറം: ചങ്ങരംകുളം പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം (57) ആണ് മരിച്ചത്. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം.

ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്നാണ് ഗുരുതരമായി പരിക്കേറ്റ അബ്ദുൽകരീമിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

Similar Posts