< Back
Kerala
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ
Kerala

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ

Web Desk
|
7 Dec 2022 6:33 AM IST

ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം.

പകരം വിദ്യാഭ്യാസരംഗത്തെ പ്രഗല്ഭരെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കും. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ ആകും ഉണ്ടാവുക. ബില്ലിനെ പ്രതിപക്ഷം എതിർക്കും. ഗവർണറോട് കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് മുസ്‍ലിം ലീഗിനുള്ളത്. ഇതിൽ ലീഗിന്‍റെ നിലപാട് ഇന്ന് വ്യക്തമാകും.സംസ്ഥാനത്തെ വിലക്കയറ്റം അടിയന്തര പ്രമേയ നോട്ടീസായി സഭയിൽ കൊണ്ടുവരാനും പ്രതിപക്ഷ നീക്കമുണ്ട്.



Similar Posts