< Back
Kerala
chocolate
Kerala

അത്​ മരുന്നിന്റെ പാർശ്വഫലം; ചോക്ലേറ്റിൽ ലഹരിയെന്ന പരാതിയിൽ വഴിത്തിരിവ്​

Web Desk
|
4 March 2025 2:43 PM IST

വയറുവേദനയെ തുടർന്നാണ്​ നാല്​ വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​

കോട്ടയം: മണർകാട് നാല്​ വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമെന്ന പരാതിയിൽ വഴിത്തിരിവ്. ലഹരി മിഠായിൽ നിന്നല്ലെന്നാണ് പൊലീസ് നിഗമനം.

വയറുവേദനയെ തുടർന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ MRI സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോൾ നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തിൽ എത്തിയതെന്നാണ് കണ്ടെത്തൽ.

ചില മരുന്നുകളിൽനിന്ന് ബെൻസൊഡയാസിപെൻസ് ശരീരത്തിൽ രൂപപ്പെടുമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. അതേസമയം, കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ്​​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറയുന്നു. സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്.

Related Tags :
Similar Posts