< Back
Kerala
കാട്ടാനശല്യം രൂക്ഷം;  വടാട്ടുപാറയിൽ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന കൊന്നു
Kerala

കാട്ടാനശല്യം രൂക്ഷം; വടാട്ടുപാറയിൽ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന കൊന്നു

Web Desk
|
13 April 2022 11:49 AM IST

അര മണിക്കൂറോളം വീടിൻ്റെ പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി

എരണാകുളം കോതമംഗലം വടാട്ടുപാറയിൽ വീടിനോട് ചേർന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന കൊന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്.

ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ആന പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളം വെച്ചങ്കിലും ഫലമുണ്ടായില്ല. അര മണിക്കൂറോളം വീടിൻ്റെ പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വടാട്ടുപാറ പനഞ്ചോട് പ്രദേശം. ഫെൻസിംഗിൻ്റെ അപര്യപ്തത മൂലം വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യമാണ് പ്രദേശത്തെന്ന് പ്രദേശവാസികൾ പറയുന്നു.

Similar Posts