< Back
Kerala

Kerala
കോട്ടയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; നാല് തൊഴിലാളികൾക്ക് പരിക്ക്
|17 April 2023 2:50 PM IST
ഇവരുടെ ശരീരത്തിലേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നു വീണത്.
കോട്ടയം: മാഞ്ഞൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. മേമുറി തോപ്പിൽ ജോർജ് ജോസഫിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്.
ഇവിടെ പണിയെടുക്കുകയായിരുന്ന നാല് ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ ശരീരത്തിലേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നു വീണത്.
കോൺക്രീറ്റ് ഭാഗങ്ങൾക്കടിയിൽ കുടുങ്ങിയ ഇവരെ ഒപ്പമുണ്ടായിരുന്ന പണിക്കാരും നാട്ടുകാരും ഫയർഫോഴ്‌സ് യൂണിറ്റും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.