< Back
Kerala

Kerala
മലപ്പുറത്ത് ബസിൽ യാത്രക്കാരിയെ സഹയാത്രികൻ കുത്തി പരിക്കേൽപ്പിച്ചു
|5 May 2023 12:03 AM IST
മൂന്നാർ -ബംഗളൂരു റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസിലാണ് ആക്രമണമുണ്ടായത്
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണ ശേഷം യുവാവ് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. മൂന്നാർ -ബംഗളൂരു റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസിലാണ് ആക്രമണമുണ്ടായത്. മലപ്പുറം കക്കാട് വെച്ചാണ് യുവാവ് ആക്രമണം നടത്തിയത്. യുവതി ഗൂഡല്ലൂർ സ്വദേശിനിയാണെന്നാണ് വിവരം.
സംഭവത്തിൽ പരിക്കേറ്റ യുവതിയെയും യുവാവിനെയും ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ യുവാവിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തിന് പിറകിലെ കാരണങ്ങൾ വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്.
A bus passenger in Malappuram was stabbed by a fellow passenger