
സിപിഎമ്മില്‍ കത്ത് വിവാദം: പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്ത് എം.വി ഗോവിന്ദന്റെ മകന്‍ ചോര്‍ത്തിയെന്ന് വ്യവസായി
|വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആണ് പരാതിയുമായി രംഗത്തെത്തിയത്
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ചോര്‍ത്തി എന്നാരോപിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വ്യവസായിയുടെ പരാതി.
പാര്‍ട്ടിക്ക് നല്‍കിയ രഹസ്യ കത്ത് എങ്ങനെ ഡല്‍ഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയിലെ ചോദ്യം.
ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. ഇത് ചോര്‍ത്തി നല്‍കിയത് എം.വി ഗോവിന്ദന്റെ മകനാണെന്നാണ് ആരോപണം.
ഇതിൻറെ അടിസ്ഥാനത്തിൽ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി പട്ടികയിൽ നിന്ന് രാജേഷ് കൃഷ്ണയെ ഒഴിവാക്കി. ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നതോടെ രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കോടതിയിൽ സമർപ്പിച്ച രേഖക്കൊപ്പം തനിക്കെതിരെ സിപിഎം നേതൃത്വത്തിന് കിട്ടിയ പരാതിയും രാജേഷ് കൃഷ്ണ ഭാഗമാക്കി.
ഈ രേഖ പുറത്തുവന്നതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്വാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് ചെന്നൈ വ്യവസായി ഉന്നയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഈ മാസം 12ന് പാർട്ടി ജനറൽ സെക്രട്ടറി എം .എ ബേബിക്ക് ഷർഷാദ് പരാതി നൽകി.
പാർട്ടിക്ക് നൽകിയ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന ചോദ്യമാണ് സിപിഎം നേതാക്കളിൽ ഉയരുന്നത്..സിപിഎമ്മിന്റെ മുൻ മന്ത്രിമാർക്കെതിരെയും, നിലവിലെ മന്ത്രിമാർക്കെതിരെയും പോളിറ്റ്ബ്യൂറോയ്ക്ക് മുഹമ്മദ് ഷർഷ്ദ നൽകിയ പരാതിയിൽ ആരോപണങ്ങൾ ഉണ്ട്.രാജേഷ് കൃഷ്ണ ഇവർക്കെല്ലാം പലതരത്തിൽ പണം നൽകിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.