< Back
Kerala
തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടി
Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടി

Web Desk
|
26 Jan 2022 5:40 PM IST

രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടുകയായിരുന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഒഡീഷ രാംപൂർ സ്വദേശിയായ കൃഷ്ണചന്ദ്രയാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടുകയായിരുന്നു.


Similar Posts