Kerala

Kerala
കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
|2 Nov 2024 4:04 PM IST
മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.
കൊല്ലം: രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.
പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ഇരുവരും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായും കത്തി നശിച്ചു.