< Back
Kerala
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Web Desk
|
15 Aug 2025 10:16 PM IST

വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്

ഇടുക്കി: ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറ് പൂർണമായും കത്തി നശിച്ചു.

വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

Watch Video Report


Related Tags :
Similar Posts