< Back
Kerala
തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Kerala

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Web Desk
|
11 Sept 2023 7:15 PM IST

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വർക്കല വട്ടപ്ലാമൂടിനടുത്ത് ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിലക്കൂർ സ്വദേശി റിയാസിന്റെ കാർ ആണ് കത്തിയത്. കാറിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Similar Posts