< Back
Kerala
trailer, car accident, car rammed, breaking news malyalam
Kerala

എറണാകുളത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിലറന് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു

Web Desk
|
3 Feb 2023 6:43 PM IST

കുമ്പളം ടോൾ പ്ലാസക്ക് സമീപം സ്ഥിരമായി വലിയ ട്രെയിലറുകൾ നിർത്തിയിടാറുള്ളതാണ്. ഇങ്ങനെ നിർത്തിയിട്ട ഒരു ട്രെയിലറിന് പിന്നിലേക്കാണ് കാർ പാഞ്ഞുകേറിയത്

എറണാകുളം: കുമ്പളത്ത് നിർത്തിയിട്ടിരുന്ന ട്രെയിലറിന് പിന്നിൽ കാർ ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. തൃശ്ശൂർ സ്വദേശി ജോർജാണ് മരിച്ചത്. ടോൾ പ്ലാസക്ക് സമീപം വൈകിട്ട് നാലുമണിയോടു കൂടിയാണ് അപകടമുണ്ടായത്. കുമ്പളം ടോൾ പ്ലാസക്ക് സമീപം സ്ഥിരമായി വലിയ ട്രെയിലറുകൾ നിർത്തിയിടാറുള്ളതാണ്.

ഇങ്ങനെ നിർത്തിയിട്ട ഒരു ട്രെയിലറിന് പിന്നിലേക്കാണ് കാർ പാഞ്ഞുകേറിയത്. ഗുരുതരമായ പരിക്കുകകളോടെ ജോർജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ട്രെയിലറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.



Similar Posts