< Back
Kerala

Kerala
ബസിന് മുന്നിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം; കല്ലായി സ്വദേശിക്കെതിരെ കേസ്
|27 Oct 2023 4:00 PM IST
ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് സ്‌കൂട്ടറോടിച്ചത്
കോഴിക്കോട്: മീഞ്ചന്തയിൽ ബസിന് മുന്നിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ കേസ്. കല്ലായി സ്വദേശി ഫർഹാനെതിരെതിരെപന്നിയങ്കര പൊലീസാണ് കേസെടുത്തത്. ബസിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചാണ് ഇയാൾ വാഹനമോടിച്ചത്. സംഭവത്തിന്റെ വീഡിയോ ബസിലുള്ളവർ ഷൂട്ട് ചെയ്തിരുന്നു. ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് ഇയാൾ സ്‌കൂട്ടറോടിച്ചത്. സംഭവത്തിൽ എംവിഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.