< Back
Kerala

Kerala
നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുത്തു
|19 Sept 2021 4:55 PM IST
നമോ ടി.വിക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്.
നമോ ടി.വിക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നമോ ടി.വിയുടെ വീഡിയോ സൈബര്‍ സെല്‍ എ.ഡി.ജി.പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.