< Back
Kerala

Kerala
ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടർക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു
|24 Feb 2023 6:51 AM IST
അശ്രദ്ധമായി ചികിത്സിച്ചു എന്ന കുറ്റമാണ് ഡോക്ടർ ബഹിർഷാനെതിരെ ചുമത്തിയത്
കോഴിക്കോട്: നാഷണൽ ആശുപത്രിയിൽ ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നsപടി. അശ്രദ്ധമായി ചികിത്സിച്ചു എന്ന കുറ്റമാണ് ഡോക്ടർ ബഹിർഷാനെതിരെ ചുമത്തിയത്.
സംഭവത്തിൽ അഡി.ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കക്കോടി മക്കട സ്വദേശി സജ്നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ സജ്നയുടെ രണ്ടു കാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. തുടർ ചികിത്സക്കായി സജ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.