< Back
Kerala
bribe case
Kerala

ഒരു കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയ കേസ്; സുരേഷ് കുമാർ റിമാൻഡിൽ

Web Desk
|
24 May 2023 1:07 PM IST

വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കും

പാലക്കാട്: ഒരുകോടിയിലധികം കൈക്കൂലി വാങ്ങിയ കേസിൽ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് തൃശ്ശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തത്. തേനും കുടംപുളിയും വരെ പ്രതി കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി,,,,

ഇന്നലെ മണ്ണാർക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെയാണ് സുരേഷ് കുമാർ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. വിജിലൻസ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ പിടികൂടി. തുടർന്ന് ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപ പിടികൂടി. 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകൾ കണ്ടെടുത്തു. 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തി.

കൂടാതെ കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ , കുടംപുള്ളി , മദ്യം , പേന എന്നിവയും പിടിച്ചെടുത്തു. തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജറാക്കിയ സുരേഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുനിൽ കുമാർ കൈക്കൂലി വാങ്ങുന്നകാര്യം തനിക്ക് അറിയില്ലെന്ന് പാലക്കയം വില്ലേജ് ഓഫീസർ സജിത്ത് പി.ഐ പറഞ്ഞു

മണ്ണാർക്കാട് തഹസിൽദാറുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ പരിശോധന നടത്തി. പാലക്കാട് ജില്ലാ കലക്ടർ റവന്യൂ സെക്രട്ടറിക്കും , റവന്യൂ മന്ത്രിക്കും റിപ്പോർട്ട് നൽകി. വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കും

Similar Posts