< Back
Kerala

ഗ്രേഡ് എസ്.ഐ എ. ദിനേശൻ
Kerala
കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് കൊന്ന കേസ്; ഗ്രേഡ് എസ് ഐ അറസ്റ്റിൽ
|24 Aug 2023 7:59 PM IST
കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്.
കണ്ണൂർ: കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി കേസിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്. മരിച്ച സജീവന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം. ദിനേശിന്റെ മയ്യില്‍ കൊളച്ചേരി പറമ്പിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്.