< Back
Kerala

Kerala
അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസ്; എസ്ഐക്ക് തടവുശിക്ഷ
|4 Sept 2024 4:58 PM IST
മുഴുവൻ പൊലീസുകാർക്കും ഇതൊരു പാഠമാകണമെന്ന് വിധിപ്രസ്താവത്തിൽ പറഞ്ഞു
പാലക്കാട്: അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ആലത്തൂർ എസ്ഐക്ക് രണ്ടുമാസത്തെ തടവ്. എസ്ഐ വി.ആർ റെനീഷിനെതിരെയാണ് ഹൈക്കോടതി നടപടി. എന്നാൽ ഒരു വർഷത്തിനിടെ സമാന പ്രവൃത്തികളിൽ ഉൾപ്പെട്ടാൽ മാത്രമെ ശിക്ഷ നടപ്പാക്കുകയുള്ളൂ.
മുഴുവൻ പൊലീസുകാർക്കും ഇതൊരു പാഠമാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിപ്രസ്താവത്തിൽ പറഞ്ഞു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വാഹനം വിട്ടുനൽകാൻ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് എസ്ഐ അപമര്യാദയായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോടതി ഇക്കാര്യം നിരീക്ഷിച്ചിരുന്നു.
പൊലീസുകാരൻ്റെ സ്വഭാവത്തെ വളരെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. ആദ്യം കുറ്റം നിഷേധിച്ച റെനീഷ് പിന്നീട് കോടതിയിൽ മാപ്പപേക്ഷ നടത്തിയിരുന്നു.