< Back
Kerala
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിക്ക് രണ്ടാം തവണയും മരണം വരെ ഇരട്ട ജീവപര്യന്തം
Kerala

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിക്ക് രണ്ടാം തവണയും മരണം വരെ ഇരട്ട ജീവപര്യന്തം

Web Desk
|
5 Nov 2024 2:29 PM IST

കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്തിനെയാണ് ശിക്ഷിച്ചത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതിക്ക് രണ്ടാം തവണയും മരണം വരെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സഹോദരിയുടെ മുന്നിൽവെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെ വിധി. ഒമ്പതുകാരിയുടെ സഹോദരിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിനും ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്തിനെയാണ് ശിക്ഷിച്ചത്.

ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാഴ്ച മുൻപാണ് കോടതി ശിക്ഷ വിധിച്ചത്. 2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. അമ്മൂമ്മയെയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. തുടർന്ന് പ്രതിയുമായി സൗഹൃദത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. തുടർന്നാണ് കുട്ടികളെ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

Similar Posts