< Back
Kerala

Kerala
വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത പരാതിയിൽ കേസെടുത്തു
|17 Dec 2022 8:51 PM IST
വലിയതുറ എസ്.ഐ അലീന സൈറസിന്റെ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത പരാതിയിൽ പൊലീസ് കേസെടുത്തു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്ക് എതിരെയാണ് കേസ്. അഭിഭാഷകൻ പ്രണവ് അടക്കം കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്.
സംഘം ചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വലിയതുറ എസ്.ഐ അലീന സൈറസിന്റെ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.