< Back
Kerala

Kerala
യൂണിഫോം തയ്പ്പിക്കാനെത്തിയെ ബാലികയെ പീഡിപ്പിച്ച കേസ്; തയ്യല്‍ക്കാരന് 17 വർഷം തടവ്
|24 Nov 2022 3:11 PM IST
കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു
തൃശ്ശൂര്‍: യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കാൻ വന്ന അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് 17 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. തളിക്കുളം കാളിദാസ നഗറിൽ രാജനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ബിനോയ് ഹാജരായി.
2015 ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ ബാലിക പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് മാതാപിതാക്കൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.