< Back
Kerala

Kerala
എലത്തൂരിൽ സിവിൽ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
|14 Aug 2022 11:32 AM IST
എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ബാജുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ബാജുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.