Kerala

Kerala
തൃശൂർ പുല്ലൂരിൽ തെങ്ങൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു
|28 Feb 2023 3:04 PM IST
പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്.
തൃശൂർ: പൂല്ലൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടും കാറ്റും മൂലം പലയിടങ്ങളിലും പറമ്പിലും കുറ്റിക്കാടുകളിലും തീപിടിത്തമുണ്ടാകുന്നുണ്ട്.
പറമ്പിൽ തീ ആളിപ്പടർന്നത് കണ്ട് പരിസരവാസികളുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിക്കുകയും ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെയാണ് പറമ്പിൽ പൊള്ളലേറ്റ് അവശനിലയിൽ സുബ്രനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.