< Back
Kerala
പാലായില്‍ ദേശീയ ലോംഗ് ജംമ്പ് താരത്തിനെ പരിശീലനത്തിനിടെ നടക്കാനെത്തിയ ആൾ തെറി വിളിച്ചെന്ന് പരാതി
Kerala

പാലായില്‍ ദേശീയ ലോംഗ് ജംമ്പ് താരത്തിനെ പരിശീലനത്തിനിടെ നടക്കാനെത്തിയ ആൾ തെറി വിളിച്ചെന്ന് പരാതി

Web Desk
|
11 July 2022 10:42 PM IST

2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് നീന.

കോട്ടയം പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായികതാരത്തിനു നേരെ മോശമായി പെരുമാറിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.

പാലാ മുൻസിപ്പൽ സ്റേറഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിലിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

ദേശീയ അത് ലറ്റ് നീന പിന്റോയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പാലാ മുൻസിപ്പൽ സിന്തറ്റിക്ക് ട്രാക്കിൽ പരിശീലനത്തിനിടെ നടക്കാനെത്തിയ ആൾ തെറി വിളിച്ചെന്നാണ് പരാതി.

ഒരു കായിക താരത്തിനും ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് നീന പറഞ്ഞു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് നീന. ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയിട്ടുണ്ട്.

Related Tags :
Similar Posts