< Back
Kerala
couple, injured, car collided with a scooter in Kattakkada, kattakkada accident, latest malayalam news, ദമ്പതികൾക്ക് പരിക്കേറ്റു, കാട്ടാക്കടയിൽ കാർ സ്കൂട്ടറിലിടിച്ച്, കാട്ടാക്കട അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

നിയന്ത്രണം തെറ്റിയ കാർ സ്‌കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്‌

Web Desk
|
23 Oct 2023 12:59 PM IST

കാട്ടാക്കട ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ നിയന്ത്രണം തെറ്റിയ കാർ സ്‌കൂട്ടറിലിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രികരായ പെരുമ്പഴുത്തൂർ സ്വദേശി ബിജുമോൻ (38), ഭാര്യ രാധിക (36) എന്നിവർക്കാണ് പരിക്കേറ്റത്.


കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. കാട്ടാക്കട ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ രാധികയുടെ തുടയിലൂടെ കാർ കയറിയിറങ്ങി. ബിജുമോൻ്റെ തലയ്ക്കാണ് പരിക്ക്.

Similar Posts