< Back
Kerala
തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം
Kerala

തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം

Web Desk
|
25 Jan 2025 2:29 PM IST

ഈസ്റ്റ് കലൂർ സ്വദേശി സിബിയുടെ മാരുതി 800 കാർ ആണ് കത്തി നശിച്ചത്

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം. തൊടുപുഴ പെരുമാങ്കണ്ടത്ത് ആണ് അപകടം. ഈസ്റ്റ് കലൂർ സ്വദേശി സിബി ഭാസ്കരന്റെ മാരുതി 800 കാർ ആണ് കത്തി നശിച്ചത്.

പ്രധാന റോഡിനോട് ചേർന്ന വിജനമായ സ്ഥലത്താണ് കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വാഹമോടിച്ചിരുന്നത് സിബി തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി സിബി കടയിലേക്ക് പോയെന്നാണ് ബന്ധുക്കളുടെ മൊഴി.

എന്നാൽ അപകടത്തിലേക്ക് നയിച്ചതെന്താണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഹനത്തിന് തീ പിടിച്ചപ്പോൾ പറമ്പിലേക്ക് ഓടിച്ച് കയറ്റിയതാകാമെന്ന് പ്രാഥമിക നിഗമനം.


Similar Posts