< Back
Kerala

Kerala
കോഴിക്കോട് ഓവുചാലിൽ മൃതദേഹം കണ്ടെത്തി
|14 Aug 2023 11:06 AM IST
ഏകദേശം 35 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴം കണ്ണാടിക്കൽ റോഡിലെ ഓവുചാലിൽ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തായി ബൈക്കും കണ്ടെടുത്തു. ചേവായൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെെക്ക് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബെെക്ക് ഓടയിലേക്ക് മറിയുകയായിരുന്നു.