< Back
Kerala
കോഴിക്കോട് പയ്യോളിയിൽ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തി
Kerala

കോഴിക്കോട് പയ്യോളിയിൽ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തി

Web Desk
|
16 Feb 2025 3:47 PM IST

ഇടുക്കി വാഴത്തോപ്പിൽ സ്വദേശി വിനോദാണ് മരിച്ചത്

കോഴിക്കോട്: പയ്യോളി റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തി. ഇടുക്കി വാഴത്തോപ്പിൽ സ്വദേശി വിനോദാണ് മരിച്ചത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ട്രെയിനിടിച്ച് മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

ഇന്ന് രാവിലെയായിരുന്നു പയ്യോളി രണ്ടാം ഗേറ്റിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. ടിഡിആര്‍എഫ് വളണ്ടിയര്‍മാരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം റെയില്‍ പാളത്തില്‍ നിന്നും നീക്കം ചെയ്തത്.


Similar Posts