< Back
Kerala

Kerala
പെൻഷൻ മുടങ്ങിയ ഭിന്നശേഷിക്കാരൻ മരിച്ച നിലയിൽ
|23 Jan 2024 4:26 PM IST
പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയത്ത് ജോസഫ് എന്ന 74 കാരനാണ് മരിച്ചത്. ആറ് മാസമയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ഇതുകൂടാതെ ഇദ്ദേഹം നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടി മാത്രമാണ് ഇപ്പോൾ തനിക്കൊപ്പമുള്ളതെന്നും ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അതിനാൽ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കത്തിൽ പറയുന്നു.


