< Back
Kerala
A doctor committed suicide by jumping from the top of a hospital building in Kochi
Kerala

കൊച്ചിയില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഡോക്ടര്‍ ജീവനൊടുക്കി

Web Desk
|
18 May 2023 11:41 AM IST

ഡൽഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. കയ്യിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഇടുക്കി സ്വദേശി ലക്ഷമിയാണ് മരിച്ചത്. ഡൽഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. കയ്യിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



രണ്ടുദിവസത്തിനകം തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. ലക്ഷ്മി ചില മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടർ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് ചാടുകയുമായിരുന്നു.



Similar Posts