< Back
Kerala
മുണ്ടക്കൈ ദുരന്തം; നോ ഗോസോൺ പ്രദേശത്തെ കരട് പട്ടിക തയ്യാറാക്കി
Kerala

മുണ്ടക്കൈ ദുരന്തം; നോ ഗോസോൺ പ്രദേശത്തെ കരട് പട്ടിക തയ്യാറാക്കി

Web Desk
|
23 Feb 2025 7:29 AM IST

81 കുടുംബങ്ങളാണ് പട്ടികയിലുള്ളത്

വയനാട്: ചൂരൽമല മുണ്ടക്കൈ ദുരന്ത മേഖലയിൽ നോ ഗോസോൺ പ്രദേശത്തെ കരട് പട്ടിക തയ്യാറാക്കി. 81 കുടുംബങ്ങളാണ് കരട് പട്ടികയിൽ ഉൾപ്പെട്ടത്. ആക്ഷേപങ്ങൾ ഉന്നയിക്കാൻ മാർച്ച് 7 വരെ അവസരമുണ്ട്.

ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ് കലക്ടർക്ക് ചുമതല നൽകി. പത്താം വാർഡിൽ 42, പതിനൊന്നാം വാർഡിൽ 29, പന്ത്രണ്ടാം വാർഡിൽ 10 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കുകൾ. ഒന്നാം ഘട്ട പട്ടികയിൽ പൂർണമായി തകർന്ന 242 വീടുകളാണ് ഉണ്ടായിരുന്നത്.

അതേസമയം, അതിജീവനത്തിനായി കൂടിൽ കെട്ടി സമരം ഇന്ന് തുടങ്ങുകയാണ്. പുനരധിവാസം, തുടർ ചികിത്സ. ടൗൺ ഷിപ്പിങ് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദുരന്ത ബാധിതരുടെ കൂട്ടായ്മ സമരം നടത്തുന്നത്. രണ്ട് ടൗൺ ഷിപ്പ് ഏറ്റെടുക്കാമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ അതിൽ ഒന്ന് മാത്രമേ എടുക്കു എന്നുള്ള സൂചനകൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതും സമരത്തിന് മൂർച്ചകൂട്ടുന്നു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് 5 സെന്റ് ഭൂമി മാത്രം നൽകുന്നതിൽ പ്രതിഷേധമുയരുന്നു. 10 സെന്റ് വേണമെന്നാണ് ദുരന്ത ബാധിതരുടെ ആവശ്യം. ദുരന്തം പിന്നിട്ട് 7 മാസങ്ങൾ കഴിഞ്ഞിട്ടും പുനരധിവാസം നടന്നിട്ടില്ല. പലരും 6 വാടക വീടുകളിലും ബന്ധു വീടുകളിലുമാണ് ഇപ്പോഴും താമസം.


Similar Posts