< Back
Kerala
A drunken accused bit the hand of a police officer in Pathanamthitta
Kerala

പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ച് മദ്യപനായ പ്രതി

Web Desk
|
23 Feb 2024 5:30 PM IST

മദ്യപിച്ച് വീട്ടിൽ ബഹളം വെക്കുന്നുവെന്ന് സമീപവാസികൾ പരാതിപ്പെട്ടതോടെയാണ് പ്രതി അജീഷിനെ പൊലീസ് പിടികൂടിയത്

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ച് മദ്യപനായ പ്രതി. റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്ത കരികുളം സ്വദേശി അജീഷ് ബാലൻ (39 ) ആണ് ആശുപത്രിയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ചത്. സംഭവത്തിൽ റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയുടെ കൈക്ക് നിസാര പരിക്കേറ്റു.

മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതിയാണ് റാന്നി താലൂക്ക് ആശുപത്രിയിൽ വെച്ച് പരാക്രമം കാണിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളം വെക്കുന്നുവെന്ന് സമീപവാസികൾ പരാതിപ്പെട്ടതോടെയാണ് അജീഷിനെ പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.



Similar Posts