< Back
Kerala
Air India
Kerala

വിമാനത്തിൽവെച്ച് മദ്യലഹരിയിൽ സഹയാത്രികൻ മോശമായി പെരുമാറി; പരാതിയുമായി യുവനടി

Web Desk
|
11 Oct 2023 10:04 AM IST

കാബിൻ ക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ലെന്നും യുവനടിയുടെ പരാതിയിൽ പറയുന്നു

കൊച്ചി: വിമാനത്തിൽ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ മോശമായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ഇന്നലെയാണ് സംഭവം.

തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികനാണ് മദ്യലഹരിയിൽ അപമര്യാദയായി പെരുമാറിയത്. കാബിൻ ക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ലെന്നും യുവനടി നെടുമ്പാശേരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എയർ ഇന്ത്യ അധികൃതരോടും യുവതി പരാതി ഉന്നയിച്ചിരുന്നു.

Similar Posts