< Back
Kerala
സെറിബ്രൽ പാൾസി ബാധിച്ച മകന്‍റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ഒരു കുടുംബം
Kerala

സെറിബ്രൽ പാൾസി ബാധിച്ച മകന്‍റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ഒരു കുടുംബം

Web Desk
|
17 Nov 2021 8:35 AM IST

പന്ത്രണ്ടു വയസുകാരനായ ബാദുഷക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയില്ല

സെറിബ്രൽ പാൾസി ബാധിച്ച മകന്‍റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലാണ് ആലപ്പുഴ ചന്തിരൂർ സ്വദേശി ഇബ്രാഹിംകുട്ടി. പന്ത്രണ്ടു വയസുകാരനായ ബാദുഷക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയില്ല.

എഴുന്നേൽക്കാൻ തോന്നുമ്പോൾ ബാദുഷ ശബ്ദമുണ്ടാക്കും. പിതാവ് ഇബ്രാഹിംകുട്ടിയോ, ഉമ്മ റഹിയോനത്തോ എഴുന്നേൽപ്പിക്കണം. പരസഹായമില്ലാതെ ബാദുഷക്ക് ഒന്നിനും കഴിയില്ല. ചികിത്സക്ക് മാസത്തിൽ വലിയ ചെലവ് വരും. കൂലിപ്പണിക്കാരനായ ഇബ്രാഹിംകുട്ടി, പലിശക്ക് പണമെടുത്തും കടം വാങ്ങിയുമാണ് ഇപ്പോൾ ചികിത്സിക്കുന്നത്. വാടകവീട്ടിലാണ് ഇവരുടെ താമസം. വീട്ടുചെലവിന് പുറമെ, ചികിത്സക്കുള്ള പണം കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയുന്നില്ല. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോവുകയാണിവർ.



Similar Posts