< Back
Kerala
പാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രയിന്‍ തട്ടി മരിച്ചു
Kerala

പാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രയിന്‍ തട്ടി മരിച്ചു

Web Desk
|
6 Jan 2022 7:53 AM IST

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

മലപ്പുറം താനൂരിൽ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു. തലകടത്തൂർ സ്വദേശി അസീസ്(42) )മകൾ അജ്‌വ മർവ (10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു അസീസും കുടുംബവും. അവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രയിനാണ് തട്ടിയത്.



Similar Posts