< Back
Kerala
Sexual assault
Kerala

ലൈംഗികാതിക്രമ പരാതിയുമായി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Web Desk
|
8 Jun 2024 5:09 PM IST

മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാറിനെതിരെയാണ് പരാതി

തൃശൂർ: ലൈംഗികാതിക്രമ പരാതിയുമായി ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരെയാണ് പരാതി. ഇരിങ്ങാലക്കുട വനിത പൊലീസ് പ്രദീപ് കുമാറിനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു.

പരാതി നൽകാതിരിക്കാൻ ഇവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. രണ്ടുതവണ ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും ലൈംഗിക ചുവടെ സംസാരിച്ചെന്നും എഫ്ഐആർ. 2023 ഓഗസ്റ്റ് 11നും 2024 ഫെബ്രുവരി 21നും അതിക്രമം നടന്നുവെന്നാണ് പരാതി.

Similar Posts