< Back
Kerala

Kerala
ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു
|8 Jun 2025 4:59 PM IST
കായംകുളം പുതിയവിള പ്രദീപിൻ്റെ മകൻ അഭിനീത് ആണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. കായംകുളം പുതിയവിള പ്രദീപിൻ്റെ മകൻ അഭിനീത് ആണ് മരിച്ചത്. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്ത കാണാം: