< Back
Kerala
എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
Kerala

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

Web Desk
|
2 Dec 2022 11:47 PM IST

തീ പടർന്ന സമയത്ത് കമ്പനിക്കുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി

എറണാകുളം:എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. കിഴിലത്തെ പ്ലൈവുഡ് കമ്പനിയിലാണ് രാത്രി 11 മണിയോട് കൂടി തീപിടുത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്നുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പടർന്ന സമയത്ത് കമ്പനിക്കുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. തീ നിയന്ത്രണവിധേയമാകാത്തതിനാൽ മൂവാറ്റുപുഴയിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

updating

Similar Posts