< Back
Kerala

Kerala
തേഞ്ഞിപ്പലം പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
|24 March 2024 7:23 AM IST
ആറു മാസമായി മാലിന്യം നീക്കുന്നത് തടസ്സപ്പെട്ടിരിക്കുകയായിരുന്നു
മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ദേവതിയാലിന് സമീപം കാരിമടത്തെ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന എംസിഎഫിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രീ 1.30 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്‌സ് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
ആറു മാസമായി മാലിന്യം നീക്കുന്നത് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. കരാർ കമ്പനിക്ക് പണം നൽകാത്തതായിരുന്നു കാരണം. ഒരാഴ്ച മുമ്പാണ് മാലിന്യനീക്കം പുനഃരാരംഭിച്ചത്. അതിനാൽ കേന്ദ്രത്തിന് കൊള്ളാവുന്നതിലേറെ മാലിന്യം അവിടെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യകേന്ദ്രത്തിനെതിരെ നേരത്തെ സമരം നടന്നിരുന്നു.