< Back
Kerala

Kerala
കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ തീപിടിത്തം
|12 Feb 2023 4:21 PM IST
പാചകവാതകം ചോർന്നാണ് തീപിടിത്തം ഉണ്ടായത്
കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ തീപിടിത്തം. അപകടത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. രണ്ട് ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. പാചകവാതകം ചോർന്നാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.