< Back
Kerala

തിരുവനന്തപുരം തീപിടിത്തം
Kerala
തിരുവനന്തപുരത്ത് ഒരേക്കറോളം സ്ഥലത്തും പെയിന്റ് കടയിലും തീപിടിത്തം
|9 March 2023 11:10 PM IST
കടയിൽ പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ
തിരുവനന്തപുരം: നെടുമങ്ങാട് പെയിന്റ് കടയിലും കുടപ്പനക്കുന്നിലും തീപിടിത്തം. നെടുമങ്ങാട്ടെ മൂന്ന് നിലകളുള്ള കടയിലെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
കുടപ്പനക്കുന്നിൽ ഒരേക്കറോളം സ്ഥലത്താണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.